കാഞ്ഞൂര്‍: കെട്ടിട നിര്‍മാണത്തിന് എയര്‍പോര്‍ട്ടിന്‍റെ നിരാക്ഷേപ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന തീരുമാനം സര്‍ക്കാറിന്‍റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കേവലം 450 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ളതും എട്ട് മീറ്ററില്‍ താഴെ ഉയരവുമുള്ള ഇത്തരം കെട്ടിടങ്ങളെ എയര്‍പോര്‍ട്ടിന്‍റെ എന്‍.ഒ.സി വേണമെന്നത് ഒഴിവാക്കേണ്ടതാണ്. മുമ്പ് 3000 രൂപ നല്‍കിയാല്‍ എന്‍.ഒ.സി ലഭിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 7000 രൂപ നല്‍കിയാല്‍ പോലും സമയബന്ധിതമായി നിരാക്ഷേപ സാക്ഷ്യപത്രം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. വിഷയം ഗൗരവമായി എടുക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ നിരാക്ഷേപ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന തീരുമാനം പിന്‍വലിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.എന്‍. ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.