പഴക്കൂടയുമായി ജെ.സി.ഐ കരിമുഗൾ

പള്ളിക്കര: പോഷകസമൃദ്ധ പഴങ്ങള്‍ നിറച്ച പഴക്കൂടയുമായി ജെ.സി.ഐ കരിമുഗള്‍ ജൂനിയര്‍ ജെ.ജെ വിങ് ചെയര്‍പേഴ്‌സൻ അഞ്ജന റഫീഖും കൂട്ടുകാരും പുറ്റുമാനൂര്‍ സ്‌കൂളിലെ ഓരോ കുട്ടിയുടെയും വീടുകളിലെത്തും. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ്​ വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയുമാണ് പഴക്കൂട നല്‍കുക. ഒരുവര്‍ഷം നീളുന്ന പദ്ധതിയാണിത്. കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുറ്റുമാനൂര്‍ സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയും മാതൃസംഘവും ചേര്‍ന്ന് എല്ലാ ബുധനാഴ്ചകളിലും അമ്മക്കറിയും എല്ലാ വ്യാഴാഴ്ചകളിലും സസ്യേതര ഭക്ഷണവും നല്‍കിവരുന്നുണ്ട്. വിദ്യാലയം വീണ്ടും അടച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് പോഷകസമൃദ്ധ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജെ.സി.ഐ കരിമുഗളിന്റെ നേതൃത്വത്തില്‍ വേറിട്ട ഫ്രൂട്ട്‌കെയ്‌സ് പദ്ധതി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കരിമുഗള്‍ ജെ.ജെ വിങ് ചെയര്‍പേഴ്‌സൻ അഞ്ജന റഫീഖ്​ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സി.ജി. നിഷാദ്, ഷാജി ജോര്‍ജ്, ജെ.സി.ഐ പ്രസിഡന്റ് പി.വി. മൂസ, പി.പി. റഫീഖ്​, വി. വഹാബ്, ജോസഫ് കുപ്പിയില്‍ സജീന റഫീഖ്​, മാതൃസംഘം അധ്യക്ഷ സുജ സുരാഗ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. അമ്പിളി, സീനിയര്‍ അസിസ്റ്റന്റ് കെ.എസ്. മേരി, അരുണ്‍ അശോക്, അനുപ്രിയ രാജ്, എം.ജെ. മാളവിക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പടം. കരിമുഗള്‍ ജെ.സി.ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴക്കൂട പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശന്‍ ഉദ്ഘാടനം ചെയ്യുന്നു (em palli 2 j.c.i)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.