കൃഷിനശിച്ചവർക്ക് നഷ്ടപരിഹാരം വൈകുന്നു

നെടുമ്പാശ്ശേരി: കനത്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന്​ പരാതി. ഇതേ തുടർന്ന് വീണ്ടും കൃഷിയിറക്കാനാവാതെ കർഷകരും വിഷമിക്കുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട് കൃഷിഭൂമി നഷ്ടപ്പെട്ട പലരും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കൃഷിനശിച്ചെങ്കിലും പാട്ട തുകയുടെ നിശ്ചിത ശതമാനമെങ്കിലും നൽകിയാൽ മാത്രമേ പലരും വീണ്ടും പാട്ടത്തിനായി ഭൂമി വിട്ടുനൽകുകയുള്ളൂ. വിള ഇൻഷുറൻസെടുത്തവർക്കു പോലും തുക ലഭിച്ചിട്ടില്ല. പല കർഷരും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പയെടുത്താണ് കൃഷിയിറക്കിയത്. നഷ്ടപരിഹാര തുക ഘട്ടം ഘട്ടമായെങ്കിലും വിതരണം ചെയ്യണമെന്നതാണ് കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.