സൂര്യാതപമേറ്റ് മരിച്ചു

ഓട്ടോ ഡ്രൈവർ കോന്നി: സൂര്യാതപമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു. കോന്നി അരുവാപ്പുലം മുതുപാലക്കൽ പുത്തൻവീട്ടിൽ പ്രസാദാണ്​ (കാത്തു - 57) ​മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനുസമീപത്തെ പുരയിടത്തിൽ വിളകൾ നോക്കാൻ പോയി തിരികെ എത്താതിരുന്നതിനെത്തുടർന്ന്​ ഭാര്യ ചെന്നു നോക്കിയപ്പോൾ പുരയിടത്തിൽ കമിഴ്ന്നുകിടക്കുന്നതാണ്​ കണ്ടത്. ശരീരത്തി‍ന്‍റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റ പാടുകൾ ഉള്ളതായി നാട്ടുകാർ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുമണിക്കൂർ മുമ്പ്​ മരിച്ചതായി സ്ഥിരീകരിച്ചു. കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്​മോർട്ടം ചെയ്യും. സംസ്കാരം പിന്നീട്. ഭാര്യ: ലത. മകൾ: കാർത്തിക പ്രസാദ്. മരുമകൻ: നന്ദു കൃഷ്ണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.