മാരുതിവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഫോട്ടോ: മരിച്ച അമൽ മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു പന്തളം: മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്​. ബൈക്ക്​ യാത്രികൻ കുളക്കട മാവടി പൂവറ്റൂർ പടിഞ്ഞാറ് അമിതഭവനിൽ കെ.എൽ. അമലാണ്​ (പ്രസാദ് -29) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഏഴംകുളം നെടുമൺ മുരളിഭവനിൽ വി. വൈശാഖിനെ (28) തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ പറന്തൽ സൊസൈറ്റിപ്പടി ജങ്​ഷനിൽ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ്​ അപകടം. അമലും വൈശാഖും അടൂർ സന്തോഷ് കേബിൾ നെറ്റ്​വർക്കിലെ ജീവനക്കാരാണ്. പൂഴിക്കാട് തവളംകുളത്തെ അമലിന്‍റെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഭാര്യ: രേഷ്മ, മക്കൾ: അനുരാഗ്, അനുരാജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.