അങ്കമാലി: ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് 'അവൾക്കായി അപ്പോളോ' സന്ദേശമുയർത്തി കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി പ്രത്യേക ആരോഗ്യ ചികിത്സ സഹായ പദ്ധതി ആരംഭിച്ചു. 11 മുതൽ 20 വരെ പ്രായമുള്ള കൗമാരക്കാരിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞ ചെലവിൽ പരിഹരിക്കാൻ സഹായകമാകുന്നതാണ് പദ്ധതി. മേയ് 31 വരെയാണ് വിദഗ്ധ ചികിത്സ നൽകുന്നത്. 'അവൾക്കായി വെൽനസ്' പാക്കേജിൽ 2200 രൂപ വേണ്ടിവരുന്ന അൾട്രാസൗണ്ട് സ്കാൻ, സി.ബി.സി, ടി.എസ്.എച്ച്, ആർ.ബി.എസ്, ഡോക്ടർ കൺസൾട്ടേഷൻ അടക്കം 500 രൂപമാത്രമാണ് വേണ്ടി വരുന്നത്. 'പെൺകുട്ടികൾക്ക് കൈത്താങ്ങാകുക' ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് വാർത്ത സമ്മേളനത്തിൽ സി.ഇ.ഒ പി. നീലകണ്ണൻ പറഞ്ഞു. 26ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത 15 മുതൽ 18 വരെ പ്രായമുള്ള പെൺകുട്ടികൾക്ക് സൗജന്യ കോവിഡ് വാക്സിനേഷൻ നൽകുമെന്നും സി.ഇ.ഒ പറഞ്ഞു. വാക്സിനേഷനെയും, പ്രത്യേക പാക്കേജിനെയും സംബന്ധിച്ച കൂടുതൽ അറിയാൻ 98951 82800 എന്ന നമ്പറിൽ ബന്ധപ്പെടണം. മെഡിക്കൽ ഡയറക്ടർ ഡോ. എസ്.ആർ. അനിൽ, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ, സി.ഇ.ഒ എന്നിവർ ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബ് ഡോ. സി. മേഴ്സി, ഡോ. കെ.എൻ. സ്മിത, ഡോ. അഞ്ജന വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. EKG ANKA 1 APOLO കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി തുടക്കം കുറിച്ച 'അവൾക്കായി അപ്പോളോ' പ്രത്യേക ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി സി.ഇ.ഒ പി. നീലകണ്ണനും ഡോക്ടർമാരും ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.