കോതമംഗലം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ബസ് ജീവനക്കാരന് സഹായവുമായി സഹപ്രവർത്തകർ. തങ്കളം സ്വദേശി നിസ്സാറിനുവേണ്ടി കോതമംഗലത്തെ പ്രൈവറ്റ് ബസുകൾ ഒരുദിവസത്തെ കലക്ഷൻ ചികിത്സ സഹായഫണ്ടിലേക്ക് സ്വരൂപിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ തൊഴിലാളി യൂനിയൻ സെക്രട്ടറി എൽദോ കെ. തോമസ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, മുനിസിപ്പൽ കൗൺസിലർമാരായ കെ.എ. നൗഷാദ്, പി.ആർ. ഉണ്ണികൃഷ്ണൻ, സി.ബി. നിവാസ്, പി.എച്ച്. മുഹമ്മദ് ബഷീർ, നാസർ, ബസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.