മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

കോതമംഗലം: ഇടമലയാർ താളുംകണ്ടം റോഡിൽ കൂറ്റൻ . താളുംകണ്ടം ഊരുകളിലേക്കുള്ള ഏക ഗതാഗതമാർഗമാണിത്. ഇടമലയാർ ഡാം ഭാഗത്തുനിന്ന് രണ്ട് കി.മീ. മാറി വൈശാലി ഗുഹക്കുമീപം നിന്നിരുന്ന വലിയ താന്നിമരവും കൂടെനിന്നിരുന്ന മരങ്ങളുമാണ്​ നിലംപതിച്ചത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപമാണ് സംഭവം. താളുംകണ്ടം കുടിയിൽനിന്ന് വടാട്ടുപാറ ഭാഗത്തേക്ക് വന്ന ജീപ്പും ഓട്ടോയും കടന്നുപോകാനാവാതെ വഴിയിൽ കുടുങ്ങി. ഇടമലയാർ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ ടി.പി. പ്രമോദ് കുമാറി‍ൻെറ നേതൃത്വത്തിൽ സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ എം. ദിൽഷാദ്, ബി.എഫ്.ഒ എസ്.ജി. സജീവ്, വാച്ചർ ചെല്ലപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി മുറിച്ചുനീക്കിയാണ് പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.