സാമ്പത്തിക തട്ടിപ്പുകേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശ്ശേരി: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ഷാർജക്ക്​ പോകാനെത്തിയ കുന്നംകുളം ആഞ്ഞൂർ കല്ലായിൽ രാമകൃഷ്ണനാണ്​ (66) പിടിയിലായത്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ ഒരു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയാണിയാൾ. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ ഇതിനിടെ നാട്ടിലെത്തി. മടങ്ങിപ്പോകാൻ നേരത്താണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്​ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.