പാലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യം

ആലുവ: പ്രേമം, മണപ്പുറം പാലങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. മദ്യ, മയക്കുമരുന്ന് സംഘങ്ങൾ രാപ്പകൽ ഭേദമന്യേ ഇവിടെ തമ്പടിക്കുകയാണ്. ലഹരിസംഘങ്ങൾ ആക്രമിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. പാലത്തിൽ കാറ്റുകൊള്ളാനും പുഴയുടെ ഭംഗി ആസ്വദിക്കാനുമായി വിവിധ ഭാഗങ്ങളിൽനിന്ന് പലരും എത്താറുണ്ട്. എന്നാൽ, സമൂഹിക വിരുദ്ധരുടെ ശല്യംമൂലം പലരും പിന്നീട് എത്തുന്നില്ല. ഇവിടങ്ങളിലെ ശല്യം ഒഴിവാക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ കോറ പ്രസിഡൻറ് ഹംസക്കോയ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.