ആലുവ: ഒറ്റദിവസംകൊണ്ട് 18 വാർഡിലെയും ഗ്രാമസഭ ഓൺലൈനായി നടത്തി ചൂർണിക്കര പഞ്ചായത്ത്. കോവിഡ് വ്യാപനംമൂലം സംസ്ഥാന സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ നിർദേശമുള്ളതുകൊണ്ടാണ് ഓൺലൈൻ ഗ്രാമസഭ കൂടിയത്. ശുചിത്വം, മാലിന്യ നിമാർജനം, ഖര-ദ്രവ്യ മാലിന്യ സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങളും മഴവെള്ളക്കൊയ്ത്ത്, കുടിവെള്ള പ്രോജക്ടുകൾ തുടങ്ങിയവയാണ് ഗ്രാമസഭയിൽ ആവിഷ്കരിക്കേണ്ടത്. പഞ്ചായത്തിലെ പകുതിയിലേറെ ജീവനക്കാർക്ക് കോവിഡ് പോസിറ്റിവായതിനാൽ ഓഫിസ് അടച്ചിരിക്കുന്നതിനാൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനത്തിലാക്കി. 15ാം ധനകാര്യ കമീഷൻ ഗ്രാൻഡ് പദ്ധതി തയാറാക്കൽ എന്നതായിരുന്നു ഗ്രാമസഭകളുടെ അജണ്ട. അതോടൊപ്പം അതിദരിദ്രരുടെ ലിസ്റ്റ് അംഗീകരിക്കലും ഉണ്ടായിരുന്നു. എല്ലാ വാർഡിലും നടന്ന ഗ്രാമസഭകൾ വിഡിയോ റെക്കോഡിങ് ആയിരുന്നു. 2022-23ലെ പദ്ധതി തയാറാക്കലും മറ്റു വിഷയങ്ങളും ഉൾപ്പെടുത്തി വിപുലമായ ഗ്രാമസഭ കൂടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു. ആറാം വാർഡിൽ പ്രസിഡന്റ് ഓൺലൈൻ ഗ്രാമസഭകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ സി.പി. നൗഷാദ്, പി.എസ്. യൂസഫ്, കെ. ദിലീഷ്, രാജേഷ് പുത്തനങ്ങാടി എന്നിവർ സംസാരിച്ചു. വാർഡുകളിൽ അംഗങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.