പള്ളിക്കര: 40 വര്‍ഷത്തെ അധ്യാപക ജീവിതത്തിലെ സമ്പാദ്യംകൊണ്ട് ശേഖരിച്ച അറുന്നൂറോളം പുസ്തകങ്ങള്‍ മോറക്കാല കെ.എം. ജോര്‍ജ് മെമ്മോറിയല്‍ ലൈബ്രറിക്ക് സംഭാവന ചെയ്തു. എരുമേലി കരയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ റിട്ട. ഡി.ഇ.ഒ സരോജ ഡിക്രൂസിൻെറ പുസ്തകശേഖരമാണ് നല്‍കിയത്. ഒന്നരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ പാലക്കാട് കാരക്കുറിശ്ശി ഗവ. സ്‌കൂൾ ഹെഡ്മിസ്ട്രസ്സായും വയനാട് ഡി.ഇ.ഒ ആയും സേവനമനുഷ്ഠിച്ച ശേഷമാണ് 30 വര്‍ഷംമുമ്പ് റിട്ടയര്‍ ചെയ്തത്. ഇപ്പോള്‍ മകന്‍ ഫ്രാന്‍സിസ് ജോസഫിനൊപ്പമാണ് പള്ളിക്കരയില്‍ താമസിക്കുന്നത്. 'അഷ്ടാംഗഹൃദയം' ഉള്‍പ്പെടെയുള്ള നിരവധി പുസ്തകങ്ങളാണ് ലൈബ്രറിക്ക് നല്‍കിയ ശേഖരത്തിലുള്ളത്. പുസ്തകങ്ങള്‍ വെക്കാനുള്ള അലമാരയും സംഭാവന ചെയ്തിട്ടുണ്ട്. ലൈബ്രറിക്കുവേണ്ടി പ്രസിഡന്റ് എം.കെ. വര്‍ഗീസ്, സാബു വര്‍ഗീസ്, പി.ഐ. പരീക്കുഞ്ഞ്, ജിജോ കുര്യന്‍, അര്‍ഷാദ് ബിന്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.