പറവൂർ: വൈറ്റില-പറവൂർ ബസ് റൂട്ടിൽ യാത്രക്കാരിൽനിന്ന് മൂന്നു തരത്തിൽ യാത്രനിരക്ക് ഈടാക്കുന്നതായി പരാതി. കെ.എസ്.ആർ.ടി.സി കൃത്യമായ ഫെയർ സ്റ്റേജ് കണക്കാക്കി നിരക്ക് വാങ്ങുമ്പോൾ സ്വകാര്യബസുകൾ അൽപംകൂടി ഉയർന്ന തുക യാത്രക്കാരിൽനിന്ന് ഈടാക്കുന്നു. എന്നാൽ, ദീർഘദൂര സ്വകാര്യ ബസുകൾ യാത്രക്കാരിൽനിന്ന് അമിത തുകയാണ് വാങ്ങുന്നത്. കുറച്ചുനാൾ മുമ്പ് അപാകത കണ്ടെത്തിയതിനെത്തുടർന്ന് ഈ റൂട്ടിലെ മഞ്ഞുമ്മൽ കവല ഫെയർസ്റ്റേജ് പോയന്‍റ് മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കിയിരുന്നു. വകുപ്പിൻെറ തീരുമാനം ശരിവെച്ച ഹൈകോടതി വിധി അംഗീകരിക്കാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് ഉടമകൾ യാത്രക്കാരെ പിഴിയുകയാണെന്നും ഫെയർസ്റ്റേജ് ബസുകളിൽ പ്രദർശിപ്പിക്കണമെന്ന നിയമം പാലിക്കുന്നില്ലെന്നുമാണ് പരാതി. പറവൂർ, പെരുവാരം, ചെറിയപ്പിള്ളി, കൊച്ചാൽ, തിരുമുപ്പം, വരാപ്പുഴ, തൈക്കാവ്, ഇടപ്പള്ളി, പൈപ്പ് ലൈൻ, ചക്കരപ്പറമ്പ്, വൈറ്റില എന്നിവയാണ് നിലവിലെ ഫെയർസ്റ്റേജ് പോയന്‍റുകൾ. പറവൂരിൽനിന്ന് വൈറ്റില വരെ 28 രൂപ എന്ന സർക്കാർ നിരക്കാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. സ്വകാര്യ ബസുകൾ മഞ്ഞുമ്മൽ കവല കണക്കാക്കി 31 രൂപ വാങ്ങുന്നു. ലിമിറ്റഡ് സ്റ്റോപ് ബസുകൾ മഞ്ഞുമ്മൽ കവല മാത്രമല്ല, ഇല്ലാത്ത മറ്റൊരു പോയന്റ്കൂടി ഈടാക്കി 33 രൂപയാണ് വാങ്ങുന്നത്. സർക്കാർ നിരക്കിനെക്കാൾ അഞ്ച് രൂപ വരെ യാത്രക്കാർ അധികം നൽകേണ്ടിവരുന്നു. അനധികൃതമായി തുക ഈടാക്കിയതിൻെറ തെളിവായി ടിക്കറ്റ് സഹിതം ഒരു യാത്രക്കാരൻ എറണാകുളം ആർ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. ഫെയർസ്റ്റേജ് കണക്കാക്കുമ്പോൾ ഒരു പോയന്‍റിൽനിന്ന് അടുത്ത പോയന്‍റിലേക്ക് ഉണ്ടാകേണ്ട ദൂരം രണ്ടര മുതൽ മൂന്ന് കി.മീറ്ററാണ്. തിരുമുപ്പത്തുനിന്ന് തൈക്കാവ് വരെ അറ് കിലോമീറ്ററിനുള്ളിൽ മൂന്ന് പോയന്‍റ് വന്നതിൽ അപാകതയുണ്ടെന്ന പരാതി ഉയർന്നതിനാലാണ് മഞ്ഞുമ്മൽ കവല അധികൃതർ ഒഴിവാക്കിയത്. ഫെയർസ്റ്റേജ് സംബന്ധിച്ച് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവാണ്. ഫെയർസ്റ്റേജ് കാണിക്കാൻ ആവശ്യപ്പെടുന്ന യാത്രക്കാരോട് ചില ബസ് ജീവനക്കാർ ധിക്കാരപരമായി പെരുമാറുന്നതായി പരാതിയുണ്ട്. ഈ റുട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് ഫെയർ സ്റ്റേജായി നിശ്ചയിച്ച വരാപ്പുഴ, കൊച്ചാൽ സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.