പൈലിക്കാനത്ത്​ മരിച്ചത്​ നിർമാണ തൊഴിലാളി

നെടുങ്കണ്ടം: കുരുവിക്കാനം കാറ്റാടി പാടത്തിനടുത്ത് പൈലിക്കാനത്ത് കാട്ടിലെ മരക്കൊമ്പില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം കാളിയാര്‍ സ്വദേശിയായ നിർമാണ​ തൊഴിലാളി ജോണിക്കുട്ടിയുടേതാണെന്ന്​ (45) ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രാജാക്കാട് താമസിച്ച് കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണപ്രവർത്തനത്തിലായിരുന്നു. ഇതിനിടെ, രാമക്കല്‍മേട് കാണാൻ പോയതായിരുന്നു. പൈലിക്കാനത്ത് കാട്ടില്‍ മരക്കൊമ്പില്‍ തൂങ്ങിയനിലയിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്​ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.