പറവൂർ: സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ഒരുങ്ങി കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂൾ. കുട്ടികളുടെ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരകൃഷി, കാർബൺ ന്യൂട്രൽ കൃഷിരീതികൾ, 34 ഇനം മുളകൾകൊണ്ടുള്ള മുളവനം, ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ജൈവ-അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ, പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ ഉപയോഗം എന്നിവ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. കോട്ടുവള്ളി പഞ്ചായത്തിൻെറയും കൃഷിഭവൻെറയും മേൽനോട്ടത്തിലാണ് കാർബൺ ന്യൂട്രൽ കൃഷിരീതികൾ സ്കൂളിൽ നടത്തിവരുന്നത്. സ്കൂൾ അങ്കണത്തിൽ മുളവനമുള്ള വിദ്യാലയമാണ്. പടം EA PVR carbon newtral 2 കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിലെ മുളവനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.