പായിപ്ര ഗവ.യു.പി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം തുറന്നു

മൂവാറ്റുപുഴ: പ്രകൃതിയെ തൊട്ടറിഞ്ഞ് പഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ. യു.പി സ്കൂളിൽ കുട്ടികൾക്കായി ജൈവ വൈവിധ്യ ഉദ്യാനം തുറന്നു. സ്വന്തമായി നാലേക്കറോളം ഭൂമിയുള്ള സ്കൂൾ ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സൂര്യകാന്തിത്തോട്ടം, ആയുഷ് ഗ്രാമി‍ൻെറ സഹായത്തോടെ ഔഷധ ഉദ്യാനം, എള്ള് കൃഷി, പൂന്തോട്ടം, ആമ്പൽക്കുളം, പച്ചത്തുരുത്ത്, നന്മ മരം പദ്ധതി എന്നിവയും ഉദ്യാനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര ശിക്ഷ കേരള ശലഭോദ്യാനത്തിനും പായിപ്ര കൃഷി ഭവൻ ഗ്രോബാഗ് പച്ചക്കറി കൃഷി ആരംഭിക്കാനും ഈ വർഷം തീരുമാനിച്ചിട്ടുണ്ട്. മരങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതി​‍ൻെറ ഭാഗമായി സ്കൂളിൽ ജൈവ വൈവിധ്യ രജിസ്റ്ററും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം തട്ടേക്കാട് പക്ഷിസങ്കേതം ഫോറസ്റ്റ് ഓഫിസർ ടി.എ. ഷാജി നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ നസീമ സുനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, പ്രകൃതി ക്ലബ് കോഓഡിനേറ്റർ കെ.എം. നൗഫൽ, കെ.എ. ഷംസുദ്ദീൻ, ഷമീന ഷഫീഖ്, പ്രകൃതി ക്ലബ് ലീഡർ അഹമ്മദ് വസീം എന്നിവർ സംസാരിച്ചു. ചിത്രം : പായിപ്ര ഗവ. യു.പി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തി‍ൻെറ ഉദ്ഘാടനം ഫോറസ്റ്റ് ഓഫിസർ ടി.എ. ഷാജി നിർവഹിക്കുന്നു Em Mvpa 1 school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.