കൊച്ചി: ജില്ലയിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി, എന്നാൽ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകിയും അർഹരായ എല്ലാവരിലേക്കും പട്ടയം എത്തിക്കണം. ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലയിൽ പട്ടയം ലഭിക്കുന്നതിന് 2282 അപേക്ഷ നിലനിൽക്കുന്നുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ 1200 കേസിലെങ്കിലും പരിഹാരം കണ്ടെത്തി പട്ടയം കൈമാറണമെന്നും മന്ത്രി നിർദേശിച്ചു. കണയന്നൂർ, കൊച്ചി താലൂക്കുകളിൽ പട്ടയം നൽകാൻ കോർപറേഷൻെറ അനുമതി വേണ്ട അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മേയറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുഴ, തോട്, കനാൽ പുറമ്പോക്ക് ഭൂമി പതിച്ചുനൽകുന്നതിനുള്ള അപേക്ഷകളിൽ വൈകാതെ സർക്കാർ തലത്തിൽ തീരുമാനമെടുക്കും. കുട്ടമ്പുഴയിൽ ഉരുളൻതണ്ണി റോഡിന് ഇരുവശവും താമസിക്കുന്ന 250 കുടുംബങ്ങളുടെ പട്ടയ അപേക്ഷ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി വേണ്ട നടപടി സ്വീകരിക്കും. ഈ അപേക്ഷകൾ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഏപ്രിൽ പകുതിയോടെ ജില്ലയിൽ 2219 പട്ടയം നൽകുമെന്ന് കലക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു. ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ ബാക്കിയുള്ളവയുടെ നിർമാണം ഫെബ്രുവരിയിൽതന്നെ നടപടി പൂർത്തിയാക്കി ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. യോഗത്തിൽ എ.ഡി.എം എസ്. ഷാജഹാൻ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.