പറവൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ മാതൃക പച്ചക്കറി തോട്ടങ്ങളൊരുക്കാനായി 10,000 പച്ചക്കറിതൈകൾ വീതം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്‍റെ അഗ്രോ ഫാം ഹൗസിലൊരുക്കിയ മുളക്, വഴുതനങ്ങ, തക്കാളി, വെണ്ട ഇനങ്ങളിലുള്ള തൈകൾ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. മഹിള കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കുള്ള ട്രാക്ടർ പരിശീലനത്തിന്‍റെ ഉദ്ഘാടനവും നടന്നു. ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.എസ്. ഷാജി, ശാന്തിനി ഗോപകുമാർ, രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബബിത ദിലീപ്, ഗാന അനൂപ്, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി. പ്രിയ, കൃഷി അസി. എസ്.കെ. ഷിനു എന്നിവർ സംസാരിച്ചു. ചിത്രം EA PVR mathrika pachakkari 6 പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാതൃക തോട്ടങ്ങൾക്കുള്ള പച്ചക്കറിതൈകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.