പുത്തൻതോട് ലീഡിങ് കനാലിൽ വെള്ളമില്ല ചെങ്ങമനാട് നമ്പർ വൺ ജലസേചന പദ്ധതി നിലച്ചു

ചെങ്ങമനാട്: പുത്തൻതോട് ലീഡിങ് കനാലിൽ വെള്ളമെത്താത്തതിനാൽ ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവർത്തനം നിലച്ചു. ഇവിടെ പതിവായി പമ്പിങ് തടസ്സപ്പെട്ടതോടെ ഹെക്ടർകണക്കിന് സ്ഥലത്തെ കൃഷികൾ ഉണങ്ങി നശിക്കുകയാണ്. ചെങ്ങമനാട് ചിറയിൽ വെള്ളം എത്താത്തതിനാൽ നമ്പർ‌ ടു ലിഫ്റ്റ് ഇറിഗേഷന്റ പ്രവർത്തനവും അവതാളത്തിലായിരിക്കുകയാണ്. പെരിയാറിന്റെ കൈവഴിയിൽപ്പെട്ട പാനായിത്തോട്ടിൽ നിന്നാണ് പുത്തൻതോട്ടിൽ വെള്ളമെത്തുന്നത്. തോട്ടിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് നീരൊഴുക്ക് നിലക്കാനും പ്രവർത്തനം തടസ്സപ്പെടാനും ഇടയാക്കുന്നത്. പായലും ചണ്ടിയും കെട്ടിക്കിടന്ന് വെള്ളത്തിലെ മാലിന്യം വേർതിരിക്കാനുള്ള സംവിധാനവും തകർന്നു. 2018 നുശേഷം പുത്തൻതോട്ടിലേക്കുള്ള ലീഡിങ് കനാൽ വൃത്തിയാക്കിയിട്ടില്ല. രണ്ടര കിലോ മീറ്ററോളം ദൈർഘ്യമുള്ള തോടിന്റെ അര കിലോമീറ്ററോളം ദൂരത്തിൽ കല്ലിങ്ങപ്പടവ് വരെ മാത്രമാണ് വൃത്തിയാക്കിയത്. വൃത്തിയാക്കിയ ഭാഗത്തുനിന്ന് പായലും ചണ്ടിയും കൂടി പുത്തൻതോട്ടിലേക്ക് ഒഴുകിയെത്തിയതോടെ പുത്തൻതോട് പമ്പ് ഹൗസിനോട് ചേർന്ന തഴുതൽ കഴിഞ്ഞ ദിവസം തകർന്നു. ഇതോടെയാണ് പമ്പിങ് പൂർണമായി നിലച്ചത്. 50ന്റെ മോട്ടോർ പ്രതിദിനം 20 മണിക്കൂറെങ്കിലും പ്രവർത്തിച്ചാൽ മാത്രമാണ് ഇവിടത്തെ കർഷകർക്ക് ആവശ്യമായ വെള്ളമെത്തുകയുള്ളൂവെന്നാണ് കർഷകർ പറഞ്ഞു. എട്ട് മണിക്കൂർ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. വെള്ളിയാഴ്ച വെള്ളമില്ലാത്തതിനാൽ പമ്പിങ് പൂർണമായും മുടങ്ങി. ജീവനക്കാരില്ലാത്തതിനാൽ വെള്ളമുണ്ടായാലും പമ്പ് ചെയ്യാനുമാളില്ലാത്ത സ്ഥിതിയാണ്. എംപ്ലോയ്​മെന്റ് ഓഫിസ് വഴിയും മറ്റും താൽക്കാലികമായി ആളെ നിയമിക്കാമെങ്കിലും അതിന് അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് ചിത്രങ്ങൾ EA ANKA 1 PUMPING വെള്ളമൊഴുകി എത്താത്തതിനാൽ പ്രവർത്തനം നിലച്ച ചെങ്ങമനാട് പുത്തൻതോട് ലീഡിങ് കനാൽ EA ANKA 2 PUMPING പാനായിത്തോട്ടിൽനിന്ന് വെള്ളമൊഴുകി എത്താത്തതിനാൽ പ്രവർത്തനം അവതാളത്തിലായ ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായ പുത്തൻതോട് ലീഡിങ് കനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.