നഗരസഭയുടെ അനാസ്ഥ; ടാക്സി ഡ്രൈവർമാർ ദുരിതത്തിൽ

പറവൂർ: പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലെ ഷോപ്പിങ്​ കോംപ്ലക്സിന് താഴെയുള്ള ടാക്സി സ്റ്റാൻഡിൽ ഡ്രൈവർമാരുടെ കാറുകൾ നിർത്തിയിടാനാകാതെ ദുരിതത്തിൽ. ഷോപ്പിങ്​ കോംപ്ലക്സിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ നിന്നുള്ള മണ്ണും മാലിന്യവും താഴെ കൂട്ടിയിട്ടിരിക്കുകയാണ്. ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പോകുന്നവർ ഇരുചക്രവാഹനങ്ങൾ വെക്കുന്നിടത്താണ് മാലിന്യം മാസങ്ങളായി കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം ടാക്സി സ്റ്റാൻഡിനായി നഗരസഭ അനുവദിച്ച സ്ഥലത്ത് ഇരുചക വാഹനങ്ങൾ വെച്ചിട്ട് പോകും. ഇതോടെ സ്റ്റാൻഡിലെത്തുന്ന കാറുകൾക്ക് നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്കൂട്ടർ യാത്രക്കാരും കാർ ഡ്രൈവർമാരും തമ്മിൽ പാർക്കിങ്ങിനെ ചൊല്ലി തർക്കങ്ങളും ഉണ്ടാകാറുണ്ട്. കെട്ടിടം പൊളിച്ചതിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. ചിത്രം EA PVR nagarasabhayude2 പറവൂർ പഴയ സ്റ്റാൻഡിലെ മണ്ണ് നീക്കാത്തതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.