മാലിന്യ നീക്കം നിലച്ചു; ജനം ദുരിതത്തിൽ

കോലഞ്ചേരി: വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ മാലിന്യം നീക്കം നിലച്ചതായി നാട്ടുകാർ. പഞ്ചായത്ത് വാഹനം കേടുവരികയും, വാഹനത്തിന്‍റെ കാലാവധി തീർന്നതും മൂലം മൂന്നാഴ്ചയായി പുത്തൻകുരിശ്, കരിമുകൾ, അമ്പലമുകൾ പ്രദേശങ്ങളിലെ മാലിന്യം നീക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ റോഡരികിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും കുമിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. അടിയന്തരമായി പഞ്ചായത്തധികൃതർ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ അടിക്കുറിപ്പ്: മാലിന്യനീക്കം നിലച്ചതുമൂലം വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിൽ കുമിഞ്ഞുകൂടിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.