സംസ്ഥാനപാത പുനര്‍നിര്‍മാണം: റോഡും അരികും തമ്മിൽ ഉയരവ്യത്യാസം

വൈപ്പിന്‍: സംസ്ഥാനപാതയില്‍ എടവനക്കാട്, കുഴുപ്പിള്ളി മേഖലയിലെ അവസാന ടാറിങ് പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പലയിടത്തും റോഡും അരികും തമ്മിലുള്ള ഉയരവ്യത്യാസം വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചിലയിടങ്ങളില്‍ ഒരടിയിലും മുകളിലാണ്​ വ്യത്യാസമുള്ളത്. ഇല്ലത്തുപടി, കുഴുപ്പിള്ളി മെഡിക്കല്‍ ട്രസ്റ്റ്​, പള്ളത്താംകുളങ്ങര വളവ്, പഴങ്ങാട് എന്നിവിടങ്ങളിലെല്ലാം റോഡിനും അരികിനുമായി ഉയരവ്യത്യാസമുണ്ട്. ടാറിങ് പൂര്‍ത്തിയാക്കുന്നതിനൊപ്പം ഈ മേഖലയില്‍ റോഡും അരികും തമ്മിലുള്ള ഉയരവ്യത്യാസം മാറ്റാന്‍ മട വേസ്റ്റോ ഗ്രാവലോ നിറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.