ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കാൻ തണൽമരം മുറിച്ചതായി പരാതി

എടത്തല: ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കാൻ സ്റ്റാൻഡിനോട് ചേർന്ന തണൽമരം മുറിച്ചതായി പരാതി. പുക്കാട്ടുപടി ബൈപാസ് കവലയിലാണ് രാത്രി തണൽമരം വെട്ടിനീക്കിയത്. മരംമുറിക്ക് പിന്നിൽ പഞ്ചായത്ത് അംഗമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നു. വൺവേ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നതിന്​ ഓട്ടോസ്റ്റാൻഡ് മാറ്റണമെന്ന നിർദേശമുണ്ടായിരുന്നത്രേ. എന്നാൽ, ഇത് നടപ്പാക്കാത്ത ഓട്ടോ തൊഴിലാളികളെ ഒഴിവാക്കാൻ കണ്ടെത്തിയ വിദ്യയാണ് മരം മുറിയെന്നാണ് ആക്ഷേപം. വ്യാഴാഴ്ച പുലർച്ചയാണ്​ മരം മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. മരം മോഷ്ടിച്ചെന്നാരോപിച്ച് ഓട്ടോ തൊഴിലാളികൾ മുറിച്ച മരക്കുറ്റിയുടെ ചുവട്ടിൽ പ്രതിഷേധം നടത്തി. ക്യാപ്ഷൻ ea yas10 tree പുക്കാട്ടുപടി കവലയിൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന തണൽമരം വെട്ടിമാറ്റിയതിനെതിരെ ഓട്ടോ തൊഴിലാളികൾ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.