കുളത്തിൽ വീണ മുത്തച്ഛനും പേരക്കുട്ടിയും ചളിയിൽ പൂണ്ട്​ മരിച്ചു

കോതമംഗലം: കൃഷിയിടത്തിലെ കുളത്തിൽ വീണ മുത്തച്ഛനും പേരക്കുട്ടിയും ചളിയിൽ പൂണ്ട്​ മരിച്ചതായി സൂചന. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78), ഇദ്ദേഹത്തി‍ന്‍റെ മകൻ സന്തോഷിന്‍റെ മകൻ ജെറിൻ (13) എന്നിവരാണ് മരിച്ചത്. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്​ ജെറിന്‍. വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയ മുത്തച്ഛനൊപ്പം കൂടിയതാണ്​ ജെറിൻ. ഇരുവരും തിരിച്ചു വരാത്തതിനെത്തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടയിൽ വീട്ടിൽനിന്ന് 500 മീറ്റർ മാറി പാടത്തിനോട് ചേർന്ന എട്ടടി താഴ്ചയുള്ള കുളത്തിന്‍റെ കരയിൽ ചെരിപ്പ് കണ്ടെത്തി. കല്ലൂർക്കാടുനിന്ന് എത്തിയ അഗ്​നിരക്ഷാസേന ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. നിറയെ ചളി നിറഞ്ഞ കുളത്തിലാണ്​ ദാരുണ അപകടം. ജെറിൻ കുളത്തിൽ വീണതോടെ രക്ഷിക്കാൻ ശ്രമിച്ച ജോർ​ജും ചളിയിലകപ്പെട്ട് മരിച്ചെന്നാണ്​ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്​ഫാഗെ യാക്കോബായ പള്ളി സെമിത്തേരിയിൽ. ജോർജിന്റെ ഭാര്യ ചാത്തമറ്റം വെള്ളാങ്കണ്ടത്തിൽ സാറാമ്മ (റിട്ട. അധ്യാപിക). മകൾ: സ്മിത (യു.എസ്). മരുമകൻ: ജോസൺ വാളകം (യു.എസ്). ജെറിന്‍റെ പിതാവ് സന്തോഷ് പോത്താനിക്കാട്ട്​ വ്യാപാരിയാണ്. മാതാവ്: തൃക്കളത്തൂർ ആലയ്ക്കൽ സ്മിത. സഹോദരങ്ങൾ: റോഹൻ, ജെറോൺ. ------ EKD George 78 KMGM EKD Jerin 13 KMGM ജോർജ്, ജെറിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.