മറൈൻ സാങ്കേതികവിദ്യയിലെ സഹകരണത്തിന് മേക്കർ വില്ലേജ്-കൊച്ചിൻ ഷിപ്​യാർഡ് ധാരണ

കൊച്ചി: മറൈൻ എൻജിനീയറിങ്​ മേഖലയിൽ തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിന്​ കൊച്ചി കപ്പൽശാലയും മേക്കർ വില്ലേജും കൈകോർക്കുന്നു. ഷിപ്​യാർഡ് ജനറൽ മാനേജർ ദീപു സുരേന്ദ്രനും മേക്കർ വില്ലേജ് സി.ഇ.ഒ നിസാം മുഹമ്മദും ധാരണപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര ഇലക്​ട്രോണിക്സ് വിവരസാങ്കേതികവിദ്യ വകുപ്പ് സ്ഥാപിച്ച മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്​വെയർ ഇൻകുബേറ്ററാണ്. തദ്ദേശീയമായ മറൈൻ ടെക്​നോളജി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയുടെ ഗവേഷണം, വികസനം, ഡിസൈൻ തയാറാക്കൽ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ ഷിപ്​യാർഡുമായുള്ള സഹകരണത്തോടെ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.