ആലുവ: മൊഫിയ പർവീൻ ആത്മഹത്യ കേസിലെ കുറ്റപത്രത്തിൽ മുൻ സി.ഐ സുധീറിനെ പ്രതിചേർക്കാത്തതിനെതിരെ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സുധീർ, ഭർതൃവീട്ടുകാരുടെ മുന്നിൽതന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ മനംനൊന്താണ് മൊഫിയ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ സി.ഐയുടെ പേര് പരാമർശിച്ചിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത 2055/2021 നമ്പർ എഫ്.ഐ. ആറിൽ സുധീർകുട്ടിയോടും പിതാവിനോടും എതിർകക്ഷിയുടെ സാന്നിധ്യത്തിൽ മോശമായി പെരുമാറിയതുമൂലമാണ് ആത്മഹത്യ ചെയ്തതെന്ന പരാമർശമുണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കുറ്റപത്രത്തിൽ പ്രതിചേർക്കാതെ സുധീറിനെ ഒഴിവാക്കിയത് പൊലീസിന്റെ അനാസ്ഥയാണ്. സി.ഐക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്ത് സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു. സുധീറിനെപ്പോലുള്ള ഉദ്യോഗസ്ഥർ സർവിസിൽ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.