പ്രേമം, മണപ്പുറം പാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം സാമൂഹ്യവിരുദ്ധരുടെ ശല്യം

ആലുവ: പ്രേമം, മണപ്പുറം പാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം. മദ്യം, മയക്കുമരുന്ന് സംഘങ്ങൾ രാപ്പകൽ ഭേദമന്യേ പാലങ്ങളിൽ തമ്പടിക്കുന്നുണ്ട്‌. കുഞ്ഞുണ്ണിക്കരക്കും തോട്ടക്കാട്ടുകരക്കും ഇടയിലെ പെരിയാർവാലി നീർപ്പാലമാണ് പ്രേമം പാലമെന്ന് അറിയപ്പെടുന്നത്. 'പ്രേമം' സിനിമയിൽ ഈ പാലം ഉൾപ്പെട്ടതോടെയാണ് ആ പേര് വന്നത്. സിനിമ ഹിറ്റായതോടെയാണ് പാലത്തിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. ഇതിന്‍റെ മറവിൽ സാമൂഹികവിരുദ്ധരും ഇവിടെ ചേക്കേറി. വിദ്യാർഥി-വിദ്യാർഥിനികളാണ് കൂടുതലായും എത്തുന്നത്. സാമൂഹികവിരുദ്ധ ശല്യംമൂലം സമീപവാസികൾക്കാണ് ദുരിതം. പല തവണ പൊലീസ് അടക്കമുള്ള അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. മണപ്പുറം നടപ്പാലത്തിലും ഇതാണ് അവസ്ഥ. പാലങ്ങളിലെ സാമൂഹികവിരുദ്ധരെ ഒഴിവാക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ പ്രസിഡന്‍റ്​ ഹംസക്കോയ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.