നെടുമ്പശ്ശേരി: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ അറ്റകുറ്റപ്പണി വൻകിട കരാറുകാർക്ക് കൈമാറാൻ നീക്കം. ഇതിൽ അഴിമതിയാരോപിച്ച് നിലവിലെ ചെറുകിട കരാറുകാർ രംഗത്ത്. ആലുവ, കോതമംഗലം, പറവൂർ, കുന്നത്തുനാട് മേഖലകളിലെ 136 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ വാർഷിക അറ്റകുറ്റപ്പണിയാണ് ഇപ്പോൾ ക്ലബ് അടിസ്ഥാനത്തിലാക്കി വൻകിട കരാറുകാരെ ഏൽപിക്കാനൊരുങ്ങുന്നത്. ഇവർ കരാറേറ്റെടുത്താൽ ഇടക്കിടെയുള്ള ചെറിയ തകരാറുകൾ യഥാസമയം പരിഹരിക്കപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചെറുകിട കരാറുകാർ ചൂണ്ടിക്കാട്ടുന്നു. പഴയതുപോലെ കരാർ നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.