സ്വാമി വിവേകാനന്ദന്‍റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

പെരുമ്പാവൂര്‍: സ്വാമി വിവേകാനന്ദന്‍റെ ജീവചരിത്രം സ്‌കൂള്‍, സർവകലാശാല തലങ്ങളില്‍ പാഠ്യവിഷയമാക്കണമെന്ന് വിവേകാനന്ദ ജന്മദിനത്തില്‍ നവോത്ഥാന കര്‍മസമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം ആവശ്യപ്പെട്ടു. കര്‍മസമിതി പ്രസിഡന്‍റ്​ കെ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എ. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിച്ചു. ശിവന്‍ കദളി, പി.പി. ചന്തു, ജേക്കബ് വെളുത്താന്‍, കെ.കെ. അപ്പു, കെ.ഐ. കൃഷ്ണന്‍കുട്ടി, സജീവ് മാലുഫാസ്, എം.കെ. അംബേദ്കര്‍, രതി രാജു, പി.കെ. രാജമ്മ, കെ.പി. പരമേശ്വരന്‍, തങ്കപ്പന്‍ വേങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.