'വ്യാസഭാരതത്തിലെ ഭീഷ്മര്‍' പ്രകാശനം ചെയ്​തു

കൊച്ചി: മുതിര്‍ന്ന ആർ.എസ്​.എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' പുസ്തകത്തിന്‍റെ പ്രകാശനം ആർ.എസ്​.എസ് സര്‍ സംഘ്​ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തകപരമ്പരയുടെ ഭാഗമാണ് ഈ കൃതി. കവി പ്രഫ. വി. മധുസൂദനന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. അഡ്വ. കെ.കെ. ബാലറാം, സി.കെ. രാധാകൃഷ്ണന്‍, കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. EKG book release: ആര്‍. ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശനം ആർ.എസ്​.എസ് സര്‍ സംഘ്​ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.