ഡോ. കഫീല്‍ഖാന് പി.ഡി.പി സ്വീകരണം നല്‍കി

പെരുമ്പാവൂര്‍: ഉത്തര്‍പ്രദേശ് ഖോരഗ്പൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായിരിക്കെ ഭരണകൂട വേട്ടയാടലിനിരയായി ജയിലിലടക്കപ്പെടുകയും ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്ത ഡോ. കഫീല്‍ഖാന് പി.ഡി.പി ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. പി.ഡി.പി ജില്ല പ്രസിഡന്റ് അഷ്​റഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജോയന്റ് സെക്രട്ടറി ഹനീഫ നെടുന്തോട് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കഫീല്‍ഖാന്റെ അനുഭവ കുറിപ്പായി പ്രസിദ്ധീകരിച്ച 'ദ ഖോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി' പുസ്തകത്തിന്റെ കോപ്പി അബ്ദുന്നാസര്‍ മഅ്ദനിക്കുവേണ്ടി സലാഹുദ്ദീന്‍ അയ്യൂബി ഏറ്റുവാങ്ങി. em pbvr 1 Dr. Khafeelkhan പി.ഡി.പി ജില്ല കമ്മിറ്റി പെരുമ്പാവൂരിൽ നല്‍കിയ സ്വീകരണത്തില്‍ ഡോ. കഫീല്‍ഖാന്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.