വരാപ്പുഴ: കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടേഴ്സ്@സ്കൂൾ പദ്ധതിക്ക് തുടക്കമായി. മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം വിദ്യാർഥികളിൽ രൂപപ്പെടുത്തുന്നതിന് ശുചിത്വ മിഷൻ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് കലക്ടേഴ്സ്@സ്കൂൾ. അഴുകാത്ത നാലുതരം പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ സംഭരിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രത്യേക ഡിസൈനോടുകൂടിയ നാല് ബിന്നുകൾ അടങ്ങുന്ന യൂനിറ്റുകൾ സ്ഥാപിക്കും. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അനിജ വിജു അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ തോമസ്, കെ.ബി. ശ്രീകുമാർ, കെ.എ. ആഷിഫ, വി.സി. റൂബി, അനിൽകുമാർ എന്നിവർ സംസാരിച്ചു. പടം EA PVR kaitharam school 2 കലക്ടേഴ്സ്@സ്കൂൾ പദ്ധതിക്ക് തുടക്കംകുറിച്ച് കൈതാരം സ്കൂളിൽ സ്ഥാപിക്കാൻ നിർമിച്ച ബിന്നുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.