അച്ചടക്ക ലംഘനം നടത്തിയ മുന്‍ മെംബറെ തിരിച്ചെടുത്തു; കോണ്‍ഗ്രസിൽ പ്രതിഷേധം

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പില്‍ അച്ചടക്ക ലംഘനം നടത്തിയ പഞ്ചായത്ത്​ മുന്‍ അംഗത്തെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് വാഴക്കുളം പഞ്ചായത്ത്​ 10ാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രദേശിക ഭാരവാഹികള്‍ രാജിവെച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മുന്‍ വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ രംഗത്തിറങ്ങിയതായി കണ്ടെത്തി നേതൃത്വം സസ്‌പെൻഡ്​ ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും ഇവർ ഇതേ നടപടി തുടര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റിനെ സ്വാധീനിച്ച് മുന്‍ മെംബറെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ വാര്‍ഡ് പ്രസിഡന്റ് ഡി.സി.സി പ്രസിഡന്റിനെ പ്രതിഷേധമറിയിച്ച് രാജിവെച്ചു. വാര്‍ഡ് മെംബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിവായി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഐ.എന്‍.ടി.യു.സി, ഒ.ബി.സി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു. പ്രതിഷേധം കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് നേതൃത്വങ്ങളെ രാജിവെച്ചവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.