വിമൻ ജസ്റ്റിസ് മൂവ്മെൻറ് പരാതി നൽകി

വിമൻ ജസ്റ്റിസ് മൂവ്മൻെറ് പരാതി നൽകി കൊച്ചി: ഫ്രാങ്കോ മുളയ്ക്ക​ൽ കേസിൽ പ്രോസിക്യൂഷന്‍റെ പരാജയം ചൂണ്ടിക്കാട്ടി വിമൻ ജസ്റ്റിസ് മൂവ്മൻെറ് നടത്തിയ പ്രതിഷേധ പരിപാടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ബാനറിൽ മാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പരാതി നൽകി. വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അസൂറ ടീച്ചർ, ജില്ല പ്രസിഡന്‍റ്​ ജാസ്മിൻ സിയാദ്​ എന്നിവർ എറണാകുളം എസ്.പി.ക്കാണ്​ പരാതി നൽകിയത്​. സോൾജിയേഴ്​സ്​ ഓഫ്​ ക്രോസ്​ എന്ന ഗ്രൂപ്പാണ്​ എറണാകുളം ജില്ല കമ്മിറ്റി ആലുവയിൽ നടത്തിയ പ്രതിഷേധത്തിന്‍റെ ഫോട്ടോ എഡിറ്റ്‌ ചെയ്ത് തെറ്റായി പ്രചരിപ്പിച്ചതെന്ന്​ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.