ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്

കൊച്ചി: യൂട്യൂബ് വ്ലോഗിങ്ങിലൂടെയും ട്രോള്‍ വിഡിയോകളിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ട് ഹോട്ടലിലും ​ പീഡിപ്പിച്ചെന്നാണ് പരാതി. ശ്രീകാന്ത് ഒളിവിലാണെന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമന്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്‍റ്​ എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടുതവണയാണ് മീടൂ ആരോപണം ഉയര്‍ന്നത്. സാമ്പത്തിക ചൂഷണത്തിന് പുറമെ മാനസിക-വൈകാരിക ഉപദ്രവവും ശ്രീകാന്ത് വെട്ടിയാറിന്‍റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പരാതിക്കാര്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമീഷർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.