കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം

കൊച്ചി: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ശിശുസൗഹൃദ അയല്‍പക്കങ്ങള്‍, തെരുവുകള്‍ ജനങ്ങള്‍ക്കായി എന്നീ ചലഞ്ചുകളില്‍ ആദ്യത്തെ 10 നഗരങ്ങളില്‍ ഒന്നായി കൊച്ചിയെ തെരഞ്ഞെടുത്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്. 2021-22 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ കൊച്ചി നഗരസഭ 'ശിശു സൗഹൃദ അയല്‍പക്കങ്ങള്‍' പദ്ധതി പ്രഖ്യാപിച്ചിരുന്നു. പശ്ചിമകൊച്ചി മേഖലയിലെ ഈരവേലി, കരിപ്പാലം എന്നിവിടങ്ങളിലെ അംഗൻവാടികളും സമീപ പ്രദേശങ്ങളുമാണ് പദ്ധതിക്ക്​ തെരഞ്ഞെടുത്തിരുന്നത്. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക്​ ഉതകുന്ന രീതിയില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളും അയല്‍പക്കങ്ങളും രൂപപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കിയ പദ്ധതിയാണിത്. കാല്‍നട പ്രോത്സാഹിപ്പിക്കുകയും കാല്‍നടക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തെരുവുകള്‍ രൂപപ്പെടുത്തുകയുമാണ് 'തെരുവുകള്‍ ജനങ്ങള്‍ക്കായി' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനകംതന്നെ ഫോര്‍ട്ട്കൊച്ചിയില്‍ ട്രാഫിക് റീ റൂട്ടിങ്​, കാല്‍നടപാത നിര്‍മാണം, സൈക്കിള്‍ ട്രാക്ക് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നഗരസഭ ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.