ഫോക് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മത്സരവിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: നാടൻകലാപ്രവർത്തകരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തി‍ൻെറ മീഡിയ വിഭാഗമായ മിളിന്തിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫോക് ഷോർട്ട് ഫിലിം ഫെസ്റ്റിവലായ 'പെരുമീൻ ചാപ്റ്റർ-രണ്ട്​' വിജയികളെ പ്രഖ്യാപിച്ചു. 'അവൾ' പ്രമേയത്തെ ആസ്പദമാക്കിയുള്ള 19 ഫോക് ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. മനോജ് കാന, ചെറിയാൻ ജോസഫ്, മനേക്ഷ, ഡോ. ജിഷ എന്നിവരായിരുന്നു വിധികർത്താക്കൾ. നാടോടി പെര്‍ഫോമിങ്​ ഗ്രൂപ്പി‍ൻെറ നിര്‍മാണത്തില്‍ സന്തോഷ് മണപ്പള്ളി സംവിധാനം നിർവഹിച്ച 'വയറ്റിച്ചൂലി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 2 ബി.എച്ച്.കെ മീഡിയ ഹബ് നിര്‍മിച്ച് ശിവരഘുരാജ് സംവിധാനം നിർവഹിച്ച 'മാതു' രണ്ടാമത്തെ മികച്ച ചിത്രമായും ആഷുവി‍ൻെറ നിര്‍മാണത്തില്‍ രാജേഷ് റാവു സംവിധാനംചെയ്ത 'പന്നി' മികച്ച മൂന്നാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത പുരസ്കാരങ്ങളിൽ മികച്ച നടനായി ഷിബു പുലർക്കാഴ്ച (ചിത്രം -ലോല), നടിയായി തസ്നിം എസ്. നിസാർ (ചിത്രം -പന്നി), ബാലതാരമായി ബേബി നൊനു (ചിത്രം -ചെമ്പകം), സംവിധായകനായി ശിവരഘുരാജ് (ചിത്രം -മാതു), ഛായഗ്രഹകനായി ജസിൻ ജലീൽ (ചിത്രം -ഹെർ ജംഗിൾ), എഡിറ്ററായി ഹഫ്സൽ ഹസൻ (ചിത്രം -കാപ്പാടം) എന്നിവരെയും തെരഞ്ഞെടുത്തു. ഹരിദാസ് പൂവത്തിങ്കൽ (നടൻ -കാപ്പാടം), അമൃത സുരേഷ് (നടി -പെണ്ണ്), അജിത കല്യാണി (സംവിധായിക -ചിലമ്പ്) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശവും നേടി. പുരസ്കാര വിതരണച്ചടങ്ങ് ഈ മാസം അവസാനവാരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.