ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയർ നല്‍കുന്ന പദ്ധതിക്ക്​ ജില്ലയില്‍ തുടക്കം

വൈപ്പിന്‍: ഭിന്നശേഷിക്കാര്‍ക്ക് ശുഭയാത്ര, ഹസ്തദാനം പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതി‍ൻെറ ജില്ലതല ഉദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ശുഭയാത്ര പദ്ധതിയില്‍ ജില്ലയില്‍ 16 പേര്‍ക്കാണ് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. തീവ്രഭിന്നശേഷിക്കാരായ 12 വയസ്സ്​ വരെയുള്ള കുട്ടികള്‍ക്ക് 20,000 രൂപവീതം സ്ഥിരനിക്ഷേപം നല്‍കുന്ന ഹസ്തദാനം പദ്ധതിയില്‍ 20 പേര്‍ക്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി സംഘടന ജില്ല സെക്രട്ടറി പി. ഷൈജുദാസ്, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സംസ്ഥാന പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.ജെ. ജോസ്‌കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.