കാഞ്ഞൂർ: സൻെറ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിൻെറ തിരുനാളിന് തുടക്കം. വികാരി ഡോ. ജോസഫ് കണിയാംപറമ്പിൽ കൊടിയേറ്റി. തുടർന്ന് കുർബാന, നൊവേന എന്നിവ നടന്നു. പ്രധാന തിരുനാൾ 19,20 നും എട്ടാമിടം 26, 27 തീയതികളിലും നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാൾ ആഘോഷങ്ങളെന്ന് ജനറൽ കൺവീനർ ജോയ് ഇടശ്ശേരി അറിയിച്ചു. പ്രധാന ജങ്ഷനുകളിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസിൻെറ സേവനവും ഉണ്ടാകും. വാഹനങ്ങൾ നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. പൊലീസും എക്സൈസ് വകുപ്പും കാഞ്ഞൂരിലും സമീപ പ്രദേശങ്ങളിലും പട്രോളിങ് നടത്തും. പള്ളിയിലെ പുരാതനമായ ആനവിളക്ക് വിശ്വാസികൾക്കായി പന്തലിൽ സ്ഥാപിക്കും. അമ്പ് എഴുന്നള്ളിക്കുന്നതിനും മറ്റു വഴിപാടുകൾക്കും പള്ളിയിൽ സൗകര്യമുണ്ടാകും. ചിത്രം: കാഞ്ഞൂർ സൻെറ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിൻെറ തിരുനാളിന് തുടക്കംകുറിച്ച് വികാരി ഡോ. ജോസഫ് കണിയാംപറമ്പിൽ കൊടി ആശിർവദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.