കൊച്ചി: ശനിയാഴ്ച സമാപിച്ച സിറോ മലബാര്‍ സഭ സിനഡിനുശേഷവും കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത നേരിടുന്ന പ്രതിസന്ധികളെയും സവിശേഷ സ്ഥിതിഗതികളെയും കുറിച്ച് ബന്ധപ്പെട്ടവര്‍ വീണ്ടും വത്തിക്കാനെ അറിയിക്കാന്‍ സാധ്യത. അതിരൂപതയിലെ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് വത്തിക്കാനിലേക്ക് കത്ത് മുഖാന്തരം കാര്യങ്ങളറിയിക്കാനുള്ള സാധ്യത അതിരൂപത തേടുന്നത്. സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അറിവോടും അനുവാദത്തോടുമല്ലാതെ മാര്‍്പാപ്പയെ നേരിട്ട് കാണരുതെന്ന് അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്റണി കരിയിലിന് സിനഡ് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. സഭ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിനഡ് മാര്‍ ആന്റണി കരിയിലിന് കര്‍ശന നിര്‍ദേശം നല്‍കുകയും അദ്ദേഹത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു വാങ്ങുകയും ചെയ്തു. എന്നാല്‍, എന്തു വന്നാലും ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിഭാഗം വിശ്വാസികളും വൈദികരും അല്‍മായരും. ഇതിനിടെ ഒരു കാരണവശാലും ഏകീകൃത കുര്‍ബാന നടത്തണമെന്നാവശ്യപ്പെട്ട് പുതിയ സർക്കുലര്‍ ഇറക്കരുതെന്നും വൈദികരും അല്‍മായരുമായി നാലു പേര്‍ നിരാഹാരം നടത്തുന്ന വേളയില്‍ ഏറ്റവും പ്രസക്തമായത് ലിറ്റര്‍ജിയല്ല, ജീവനാണെന്നും ഫൊറോന വികാരിമാര്‍ ആര്‍ച് ബിഷപ്പിനെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ ആന്റണി കരിയില്‍ സ്ഥിതിഗതികള്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ട് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വൈദികരും രണ്ട് അല്‍മായരും മരണം വരെ നിരാഹാരം നടത്തുന്നതും ഇവരുടെ ജീവനുകള്‍ അപകടത്തിലാണെന്നതുമുൾപ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ആലഞ്ചേരിയെ ബോധിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ മാര്‍ ആന്റണി കരിയിലിനെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി. നിരാഹാരം ഏഴാം ദിവസത്തിലേക്ക് കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് രണ്ടു വൈദികരും രണ്ട് അല്‍മായരും മരണംവരെ നടത്തുന്ന നിരാഹാരം ഏഴാം ദിവസത്തിലേക്ക്. ഇവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു. അതിരൂപത ആസ്ഥാനത്ത് നിരാഹാരം നടത്തുന്ന ഫാ.ടോം മുള്ളംചിറയെ ഛാന്ദാ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളവും സ്വകാര്യ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന ഫാ.ബാബു കളത്തില്‍, പ്രകാശ് പി. ജോണ്‍, എന്‍.ഒ. തോമസ് കീച്ചേരി എന്നിവരെ ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും സന്ദര്‍ശിച്ചു. ekg hunger strike സ്വകാര്യ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന ഫാ. ബാബു കളത്തിലിനെ ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സന്ദര്‍ശിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.