ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ യു.ഡി.എഫ് പ്രവർത്തകർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. പഞ്ചായത്തിലെ ചെറുവട്ടൂർ ഹൈസ്കൂൾ, കൊറ്റിക്കൽ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട്​ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ്​ ഉപരോധിച്ചത്​. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ പരീത് പട്ടമ്മാവുടി ഉദ്‌ഘാടനം ചെയ്തു. ആഴ്ചകളോളമായി കുടിവെള്ളമില്ലാതെ രോഗികളും കുട്ടികളും ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുന്നതായി നേതാക്കൾ അറിയിച്ചു. മെംബർമാരായ എം.വി. റെജി, വൃന്ദ മനോജ്‌, യു.ഡി.എഫ് നേതാക്കളായ സി.കെ. സത്യൻ, അനിൽ രാമൻ നായർ, സി.എം. അലിയാർ ഷാജി അമ്പാട്ടുകുടി, മീരാൻ അരീക്കൽ, ദിനേശൻ, സിന്ധു വാസൻ, നിഷ മനോജ്‌, ജെമി തുടങ്ങിയവർ പങ്കെടുത്തു. EM KMGM 5 Uparodham നെല്ലിക്കുഴി പഞ്ചായത്തിലെ യു.ഡി.എഫ് പ്രവർത്തകർ ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.