കൊച്ചി: വാടക ഏകീകരണം ആവശ്യപ്പെട്ട് കണ്ടെയ്നർ ട്രക്ക് ഉടമകളുടെ 24 മണിക്കൂർ സൂചന പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിക്കും. ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി നാലു മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഓൾ ഇന്ത്യ കണ്ടെയ്നർ കാരിയർ ഓണേഴ്സ് അസോ. (എ.ഐ.സി.സി.ഒ.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018ൽ നിശ്ചയിച്ച വാടകവർധന റിപ്പോർട്ട് അംഗീകരിക്കണം എന്നതാണ് പ്രധാന ആവശ്യം. 10 വർഷം മുമ്പ് ലഭിച്ചിരുന്ന അതേ വാടകയാണ് ഇന്നും ലഭിക്കുന്നത്. വാടക ഏകീകരണം ആവശ്യപ്പെട്ട് ആറുമാസമായി സർക്കാറിനെ സമീപിക്കുന്നുണ്ടെങ്കിലും നടപടിയൊന്നുമില്ല. പാർക്കിങ് സൗകര്യം, ടോൾ നിരക്ക് കുറക്കൽ ആവശ്യങ്ങളും സർക്കാർ പരിഗണിക്കണം. വല്ലാർപാടം കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ട്രക്കുടമകളുടെ സംഘടനകളായ വി.സി.ടി.ഒ.എ, ഐ.സി.സി.ഡബ്ല്യു.എ, സി.സി.ഒ.ഡബ്ല്യു.എ.കെ എന്നിവ പിരിച്ചുവിട്ടാണ് സംയുക്ത സംഘടനയായ എ.ഐ.സി.സി.ഒ.എ രൂപവത്കരിച്ചത്. സംഘടനയിലെ ഇരുന്നൂറോളം വരുന്ന ട്രക്ക് ഉടമകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അസോ. ജനറൽ സെക്രട്ടറി പി.എ. ഷമീർ, വർക്കിങ് പ്രസിഡൻറ് സുനിൽകുമാർ, വി. രതീഷ്, കെ.യു. ഉമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.