ഹൈകോടതി വിധി നടപ്പാക്കാന്‍ നഗരസഭകള്‍ തയാറാകണം -പി.സി. ജേക്കബ്

മരട്: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അധികരിച്ചു വരുന്ന വഴിയോര കച്ചവടങ്ങള്‍ക്ക് തടയിടുവാന്‍ മരട് നഗരസഭ ഉദ്യോഗസ്ഥര്‍ തയാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്. സ്ട്രീറ്റ് വെന്‍ഡേഴ്‌സ് കമ്മിറ്റി കൂടാതെ ഇഷ്ടക്കാരായ വഴിയോര കച്ചവടക്കാര്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്‍റ്​ കെ.എസ്. നിഷാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ സി.എസ്. അജ്മല്‍, എം.സി. പോള്‍സണ്‍, ടി.ബി. നാസര്‍, എന്‍.പി. അബ്ദുല്‍ റസാഖ്, ജിമ്മി ചക്യത്ത്, അസീസ് മൂലയില്‍, രാജന്‍ ജോസഫ്, സാം തോമസ്, ടി.പി. റോയി, കമറുദ്ധീന്‍, ജക്‌സി ഡേവിഡ്, അസീസ് അല്‍ബാബ്, എം.എസ്. രാജപ്പന്‍, മൊഹിയുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ 2022-24 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ കെ.എസ് നിഷാദ് വിജയിച്ചു. മറ്റ്​ ഭാരവാഹികൾ: പി.ജെ. ഫിലിപ്പ് (ജനറല്‍ സെക്രട്ടറി), സുരേഷ് ബാബു (ട്രഷറര്‍), പി.എ നാസര്‍, ജയാ ജോസഫ്, വി.എം റഫീഖ് (വൈസ് പ്രസി), എന്‍.ബി. വിനോദ്, കെ.കെ. അബദുല്‍ റഹ്മാന്‍ (സെക്ര), എം.ഡി സലിം (ഫൈനാന്‍സ് കണ്‍വീനര്‍). EC-TPRA-3 Vyapari Vyavasayi കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂfoറ്റ് വാര്‍ഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.