എസ്.ടി.യു യോഗം

കളമശ്ശേരി: ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കി‍ൻെറ ഭാഗമായി നടത്തുന്ന സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ വിജയിപ്പിക്കണമെന്ന് എസ്.ടി.യു ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​, ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഓൺലൈൻ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി മുസ്‌ലിംലീഗ് കളമശ്ശേരി ടൗൺ കമ്മിറ്റി ഓഫിസിൽ സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ പി.എം. കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. അബൂബക്കർ സ്വാഗതവും ട്രഷറർ പി.എം. അലി നന്ദിയും പറഞ്ഞു. EC KALA 4 STU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.