അംഗൻവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കി

മരട്: ഒരു കുടുംബം. മരട് പരവര വീട്ടില്‍ പരേതനായ ജേക്കബി‍ൻെറ ഭാര്യ വിക്ടോറിയയും കുടുംബവുമാണ് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന ഡിവിഷനിലെ അംഗൻവാടിക്കായി നഗരസഭ ആറാം ഡിവിഷനില്‍ രണ്ടു സെന്‍റ്​ സ്ഥലം വിട്ടു നല്‍കിയത്. കെട്ടിടത്തിന് ജേക്കബിന്‍റെ പേര് നല്‍കുമെന്ന് നഗരസഭ ഉറപ്പു നല്‍കി. സ്ഥലത്തി‍ൻെറ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ആധാരം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍ പറമ്പില്‍ ഏറ്റുവാങ്ങി. കൗണ്‍സിലർ പി.ഡി. രാജേഷ് പ​ങ്കെടുത്തു. EC-TPRA-2 Anganavadi മരട് നഗരസഭ ആറാം ഡിവിഷനില്‍ അംഗൻവാടിക്കു വേണ്ടിയുള്ള സ്ഥലം വിട്ടു നല്‍കിയ സ്ഥലമുടമയില്‍നിന്നും ആധാരം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലിന് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.