മോതിരങ്ങൾ വിരലിൽ കുടുങ്ങിയയാൾക്ക് ആശ്വാസമായി അഗ്‌നി രക്ഷസേന

ആലുവ: വർഷങ്ങൾക്ക് മുമ്പ്​ ഇട്ട . ആലങ്ങാട് മണവാളൻ വീട്ടിൽ ലിജോ മണവാളനാണ് (42) വേദന സഹിക്കാൻ കഴിയാതെ ആലുവ അഗ്​നി രക്ഷസേനയെ സമീപിച്ചത്. ഞായറാഴ്ച്ച വൈകീട്ട് മൂന്നുമണികഴിഞ്ഞപ്പോഴാണ് ലിജോ സുഹൃത്തുക്കളോടൊപ്പം ഓട്ടോയിൽ എത്തിയത്. വലത്തേ മോതിരവിരലിൽ രണ്ടു സ്വർണമോതിരങ്ങൾ കുടുങ്ങി മാംസം മൂടി നീര് വന്ന് വീർത്തനിലയിലായിരുന്നു. ഒരു മോതിരത്തി‍ൻെറ അടിഭാഗം പുറത്തേക്ക് കാണാൻ പറ്റാത്ത നിലയിലുമായിരുന്നു. സ്വർണപ്പണിക്കാരുടെ അടുത്തും പോയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. തുടർന്ന്​ ആശുപത്രിയിൽനിന്ന്​ വിരൽ മരവിപ്പിച്ച് അഗ്​നി രക്ഷാ നിലയത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അഗ്​നി രക്ഷസേന അംഗങ്ങൾ വളരെ സാഹസികമായും ശ്രദ്ധയോടെയും രണ്ടുമോതിരവും മുറിച്ചുമാറ്റി. ക്യാപ്ഷൻ ea yas9 ring ലിജോ മണവാള‍ൻെറ വിരലിൽനിന്ന് മോതിരങ്ങൾ മുറിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.