വൈപ്പിന്‍ : കേരള സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിൻെറ ഭാഗമായി ഞാറക്കല്‍ സഫ്ദര്‍ ഹാഷ്മി സാംസ്‌കാരിക കേന്ദ്രത്തില്‍ അഞ്ചു നാടകങ്ങൾ നടക്കും. ആദ്യരാത്രി (തൃശൂര്‍ ചമയം നാടകവേദി), കക്കുകളി (ആലപ്പുഴ നെയ്തര്‍ നാടക സംഘം), ഛായാചിത്രം/മായാചിത്രം (എറണാകുളം ലോകധര്‍മി), നിലവിളികള്‍, മര്‍മരങ്ങള്‍, ആക്രോശങ്ങള്‍ (തൃശൂര്‍ ഗ്രാമിക കലാവേദി), മിന്നുന്നതെല്ലാം (പാലക്കാട് തിയറ്റര്‍ റൂട്ട്‌സ് ആന്റ് വിങ്‌സ്) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 21 വരെ ഞാറക്കല്‍ എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നാടകോത്സവം നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാട്ട് പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.