വേനൽ കനത്തു മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് താഴ്ന്നു

മൂവാറ്റുപുഴ: വേനൽ കനത്തതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പു താഴ്ന്നു. രണ്ടാഴ്ച മുമ്പ് വരെ നിറഞ്ഞു കവിഞ്ഞ് വെള്ളെപ്പൊക്ക ഭീതിപരത്തിയിരുന്ന പുഴയിലെ ജലനിരപ്പ് വേനൽ കനത്തതോടെയാണ് താഴ്ന്നത്. ഇടുക്കിയിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും കാരണമായി. ഇനിയും ജലനിരപ്പ് താഴ്ന്നാൽ മൂവാറ്റുപുഴ മേഖലയിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കും. നാലര പതിറ്റാണ്ട് മുമ്പ് ഇടുക്കി ജലവൈദ്യുതി പദ്ധതി കമീഷൻ ചെയ്യുന്നതിന് മുമ്പ് മൂവാറ്റുപുഴയാറ് വേനൽ കാലത്ത് വറ്റിവരണ്ടിരുന്നു. പലസ്ഥലങ്ങളിലും കുഴികുത്തിയായിരുന്നു ജനങ്ങൾ ജലം ശേഖരിച്ചത്​. നഗരത്തിലടക്കം വേനൽക്കാലത്ത് പുഴയിൽ സഞ്ചാരപാത തന്നെ ഉണ്ടായിരുന്നു. എന്നാൽ, ഇടുക്കി പദ്ധതി പൂർത്തിയായതോടെയാണ് വേനൽ കാലത്തും പുഴയിൽ ജലസമൃദ്ധിയായി. ഓരുവെള്ളം കയറാത്തതിനാൽ 365 ദിവസവും ശുദ്ധജലം ലഭ്യമായ കേരളത്തിലെ പുഴകളിൽ ഒന്നായ മൂവാറ്റുപുഴയാർ നാല് ജില്ലകളിലെ കുടിവെള്ള സ്രോതസ്സാണ്. നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും പുഴയെ ആശ്രയിക്കുന്നുണ്ട്. ചിത്രം. മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് താഴ്ന്നപ്പോൾ. EM Mvpa 1 Puzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.