വാർഷിക പൊതുയോഗം

കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) തൃക്കാരിയൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗവും ​തെരഞ്ഞെടുപ്പും നെല്ലിക്കുഴി യുഗദീപ്തി വായനശാല ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ സി. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ ചെറുവട്ടൂര്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം.ജി. കര്‍ത്ത, സി.കെ. പത്മകുമാരി, പി.ആര്‍. രാധാകൃഷ്ണന്‍, എ.കെ. ജോണ്‍, പി. ഉഷ മണിയമ്മ എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റും കെ.എസ്.എസ്.പി.യു യൂനിറ്റ് സാംസ്‌കാരിക കണ്‍വീനറുമായ പി.എം. പീറ്റര്‍ പാലക്കുഴിയെ ആദരിച്ചു. ഭാരവാഹികള്‍: സി. ജോസഫ് (പ്രസി), സി.കെ. പത്മകുമാരി (സെക്ര), പി.ആര്‍. രാധാകൃഷ്ണന്‍ നായര്‍ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.