പ്രഭാത സവാരി സംഘടിപ്പിച്ച്​ റോഡ് ഉദ്ഘാടനം

പെരുമ്പാവൂർ: നിർമാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം പുതുമയുള്ളതാക്കി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. രായമംഗലം പഞ്ചായത്തിലെ മലമുറി-പുത്തൂരാൻ കവല റോഡ് ഉദ്ഘാടനത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശമുയർത്തി പ്രഭാതസവാരി സംഘടിപ്പിച്ചതാണ് പുതുമയായത്. സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് ബി.എം ബി.സി നിലവാരത്തിൽ നിർമിച്ച റോഡിൽ ശനിയാഴ്ച പുലർച്ച അഞ്ചിന് പ്രഭാതനടത്തം മലമുറിയിൽനിന്ന്​ ആരംഭിച്ചു. നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം മുദ്രാവാക്യമുയർത്തിയായിയിരുന്നു നടത്തം. എം.എൽ.എ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചശേഷം ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമൊപ്പം പ്രഭാത സവാരി നടത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.പി. അജയകുമാർ, വാർഡ് മെംബർമാരായ ബിജി പ്രകാശ്, ജോയി പൂണേലി, ടിൻസി ബാബു, ലിജു അന്കസ്, മാത്യൂസ് കല്ലറയ്ക്കൽ, മുൻ മെംബർമാരായ രാജൻ വർഗീസ്, എൽദോ മാത്യു, ജെലിൻ രാജൻ, ഫാ. എബി ഏലിയാസ് എന്നിവർ പങ്കെടുത്തു. em pbvr 3 eldhose Kunnapilly MLA മലമുറി-പുത്തൂരാൻകവല റോഡ് ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.